അ​ങ്ക​ണ​വാ​ടി ആ​ൻ​ഡ് ക്ര​ഷ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ നേ​തൃ​സം​ഗ​മം

11:37 PM Mar 23, 2023 | Deepika.com
ക​ൽ​പ്പ​റ്റ: കേ​ര​ള അ​ങ്ക​ണ​വാ​ടി ആ​ൻ​ഡ് ക്ര​ഷ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ നേ​തൃ​സം​ഗ​മം എം​ജി​ടി ഹാ​ളി​ൽ ന​ട​ത്തി. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ ഐ​എ​ൻ​ടി​യു​സി കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ഷാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി, യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​വേ​ണി ജി. ​ശ​ർ​മ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​സ​മ്മ തോ​മ​സ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു തൊ​ടി​യൂ​ർ, മാ​യ പ്ര​ദീ​പ്, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രാ​യ അ​ന്ന​ക്കു​ട്ടി, ല​ളി​ത, സ്റ്റെ​ല്ല ഡി​മ​ല്ലോ, സ​രോ​ജി​നി, സി​ന്ധു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​രു​ണ്‍​ദേ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.