പാമ്പാടി: ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വർഷത്തെ വാർഷിക ബജറ്റ് പ്രസിഡന്റ് മറിയാമ്മ എബ്രഹാമിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് അശോക് കുമാർ പുതുമന അവതരിപ്പിച്ചു. 28.91 കോടി വരവും 28.74 കോടി ചെലവും 16.57ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ഭവന പദ്ധതികൾ, കാർഷിക ആരോഗ്യ മേഖല, ശുദ്ധജല മേഖലയ്ക്കും ഊന്നൽ നൽകിയിട്ടുണ്ട്. ശുചിത്വ പരിപാടികൾ, ഗ്രാമീണ മേഖലയിലെ ലൈബ്രറി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ, വയോജന പ്രവർത്തനങ്ങൾ, വനിതാ മേഖല എന്നിവയ്ക്കുള്ള തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബെറ്റി റോയ് മണിയങ്ങാട്ട്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.എം. മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രേമ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡോ. മേഴ്സി ജോൺ, ജോബി ജോമി, എം. രാധാകൃഷ്ണൻ, ജോമോൾ മാത്യു എന്നിവർ പ്രസംഗിച്ചു.
പാന്പാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
11:33 PM Mar 23, 2023 | Deepika.com