കൂരോപ്പട : കൂരോപ്പട പഞ്ചായത്ത് 2023-24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 16,06,15,984 രൂപ വരവും 15,52,28,000 രൂപ ചെലവും 53,87,984 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ് അവതരിപ്പിച്ചു. പ്രസിഡന്റ് ഷീലാ ചെറിയാൻ അധ്യക്ഷത വഹിച്ചു.
നിരാശാജനകമായ ബജറ്റാണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജലമിഷൻ, റോഡ്, ലൈഫ്മിഷൻ തുടങ്ങിയവയ്ക്ക് നാമമാത്രമായ തുകയാണ് നീക്കിവച്ചതെന്നും യുവജനക്ഷേമം അവഗണിച്ചെന്നും പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ, പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, സന്ധ്യ സുരേഷ്, മഞ്ജു കൃഷ്ണകുമാർ, അമ്പിളി മാത്യു, ബാബു വട്ടുകുന്നേൽ, റ്റി.ജി. മോഹനൻ തുടങ്ങിയവർ ബജറ്റ് ചർച്ചയിൽ പങ്കെടുത്തു.
കൂരോപ്പട പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
11:33 PM Mar 23, 2023 | Deepika.com