അയര്‍ക്കുന്നം: മാലിന്യസംസ്കരണത്തിനും റോഡുകള്‍ക്കും മുന്‍തൂക്കം നല്‍കിയുള്ള 2024-24 വര്‍ഷത്തെ അയര്‍ക്കുന്നം പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ലാല്‍സി പെരുന്തോട്ടം പ്രസിഡന്റ് സീനാ ബിജുവിന്റെ അധ്യക്ഷതയില്‍ അവതരിപ്പിച്ചു. 30കോടി 48 ലക്ഷം വരവും 29 കോടി 60 ലക്ഷം ചെലവും 88 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റില്‍ ഉത്പാദന മേഖലയില്‍ 77 ലക്ഷവും സേവനമേഖലയില്‍ 11കോടിയും പശ്ചാത്തല മേഖലയില്‍ 1.5 കോടിയും വകയിരുത്തിയിട്ടുണ്ട്.
കാര്‍ഷികമേഖലയില്‍ 25ലക്ഷവും മൃഗസംരക്ഷണത്തിനും മത്സ്യകൃഷിക്കുമായി 40 ലക്ഷവും മാറ്റിവച്ചു കര്‍ഷകര്‍ക്ക് ഏറെ പരിഗണന നല്കുന്നു. റോഡുകള്‍ക്ക് 3.5 കോടി മാറ്റി വച്ചിരിക്കുന്ന ബജറ്റില്‍ വൈദ്യുതലൈന്‍ നീട്ടി മുഴുവന്‍ പഞ്ചായത്തു റോഡുകളും പ്രകാശിതമാക്കാനും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമത്തിനായി 65 ലക്ഷം വകയിരുത്തിയ ബജറ്റില്‍ ലൈഫ് ഭവനപദ്ധതിക്ക് നാലു കോടിരൂപ യാണ് മാറ്റിവച്ചുരിക്കുന്നത്. ബജറ്റ് അവതരണത്തില്‍ ജനപ്രതിനിധികള്‍ ബ്ലോക്ക് അംഗം ലിസമ്മ ബേബി, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജയിംസ് കുന്നപ്പള്ളി തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
മാലിന്യസംസ്കരണത്തിനും റോഡുകള്‍ക്കും മുന്‍തൂക്കം നൽകി അയര്‍ക്കുന്നം പഞ്ചായത്ത്
11:33 PM Mar 23, 2023 | Deepika.com