ചങ്ങനാശേരി: മെത്രാപ്പോലീത്തന്‍ പള്ളിയോടു ചേര്‍ന്നുള്ള മര്‍ത്ത് മറിയം പള്ളിയിലെ പവ്വത്തില്‍ പിതാവിന്റെ കബറിടം പുഷ്പാലംകൃതം.
ഇന്നലെ പ്രഭാതത്തില്‍ വിശുദ്ധകുര്‍ബാനയും കബറിടത്തില്‍ അനുസ്മരണ പ്രാര്‍ഥനയും നടന്നു. രാവിലെ 5.45ന് അതിരൂപത സഹായമെത്രാന്‍ തോമസ് തറയിലിന്റെ കാര്‍മികത്വത്തിലും ഏഴിന് ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ പവ്വത്തില്‍ പിതാവിന്റെ മുന്സെക്രട്ടറിമാരുമാണ് വിശുദ്ധകുര്‍ബാനയും അനുസ്മരണ പ്രാര്‍ഥനയും നടത്തിയത്. ഇന്ന് രാവിലെ 9.30ന് ഏഴാം ചരമദിനാചരണവും വിശുദ്ധകുര്‍ബാനയും പ്രാര്‍ഥനകളും നടക്കും.
പവ്വത്തില്‍ പിതാവിന്റെ കബറിടം പുഷ്പാലംകൃതം; അനുസ്മരണ പ്രാര്‍ഥന നടത്തി
11:33 PM Mar 23, 2023 | Deepika.com