സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
11:18 PM Mar 23, 2023 | Deepika.com
തിരുവനന്തപുരം: അന്താരാഷ്ട്ര പഠന സൗകര്യങ്ങളൊരുക്കി മച്ചേല്‍ എല്‍പി സ്കൂള്‍ ഇനി കൂടുതല്‍ സ്മാര്‍ട്ടാകും. സ്കൂളില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പുതിയ ബഹുനില മന്ദിരം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. അടുത്ത അധ്യയന വര്‍ഷത്തില്‍ ഒന്ന് മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ സമഗ്ര വികസനത്തിന് വിദ്യാഭ്യാസ വകുപ്പ് ഊന്നല്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി അധ്യാപകര്‍ പഠനത്തോടൊപ്പം കുട്ടികളുടെ പാഠ്യേതര കഴിവുകള്‍ കൂടി കണ്ടെത്തി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ഇരുനിലകളിലായി ആറ് ക്ലാസ് മുറികള്‍,വരാന്ത, ശുചിമുറികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.ഐ.ബി. സതീഷ് എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. പ്രീജ , മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.