അ​പ​സ്മാ​ര ബോ​ധ​വ​ത്ക​ര​ണം: കൂ​ട്ട​യോ​ട്ടം 26ന്

11:18 PM Mar 23, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ലോ​ക അ​പ​സ്മാ​ര ബോ​ധ​വ​ത്ക​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ല​സ്ഥാ​ന​ത്ത് കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ക്കാ​ഡ​മി ഓ​ഫ് പീ​ടി​യാ​ട്രി​ക് ന്യൂ​റോ​ള​ജി കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കൂ​ട്ട​യോ​ട്ടം 26 ന് ​രാ​വി​ലെ ഏ​ഴി​ന് ആ​ക്കു​ളം ലു​ലു​വി​ൽ നി​ന്ന് ആ​രം​ഭി​ക്കും.
അ​പ​സ്മാ​ര രോ​ഗ​ത്തെ കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക്ക​രി​ക്കാ​നും തെ​റ്റി​ദ്ധാ​ര​ണ​ക​ൾ മാ​റ്റാ​നു​മു​ള്ള പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ക്കാ​ദ​മി ഓ​ഫ് പീ​ടി​യാ​ട്രി​ക് ന്യൂ​റോ​ള​ജി കേ​ര​ള​യു​ടെ സെ​ക്ര​ട്ട​റി ഡോ. ​റോ​സ് മേ​രി ലോ​റ​ൻ​സ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ 14 വ​യ​സി​ന് താ​ഴെ​യു​ള്ള ആ​റു ല​ക്ഷ​ത്തോ​ളം അ​പ​സ്മാ​ര രോ​ഗ​ബാ​ധി​ത​രു​ണ്ട്. ഇ​വ​ർ ഒ​റ്റ​യ്ക്ക​ല്ല എ​ന്ന സ​ന്ദേ​ശം ന​ൽ​കാ​നാ​ണ് പ​ർ​പ്പി​ൾ റ​ണ്‍ എ​ന്ന പേ​രി​ൽ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഫോ​ൺ: 8547850826.