ഭരണങ്ങാനം: പാലാ രൂപത കരിസ്മാറ്റിക് ടീമിന്റെ നേതൃത്വത്തില്‍ നാളെ ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സ തീര്‍ഥാടന ദേവാലയത്തില്‍ രാത്രി ആരാധന നടത്തും. നാളെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, ആറിന് ജപമാല പ്രദിക്ഷണം. രാത്രി ആരാധന ശുശ്രൂഷകള്‍ 7.30ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് ഞായറാഴ്ച പുലര്‍ച്ചെ നാലിന് വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും. ഒന്‍പതിന് പരീക്ഷാ ഒരുക്ക പ്രാര്‍ഥന.
ഫാ. റിന്റോ തോട്ടത്തില്‍ സിഎംഐ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിക്കും. രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, രൂപത കരിസ്മാറ്റിക് ടീമംഗങ്ങള്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.
വാർഷിക ധ്യാനം
പാലാ: കത്തീഡ്രല്‍ പള്ളിയില്‍ വാര്‍ഷിക ധ്യാനം ആരംഭിച്ചു. ദിവസവും വൈകുന്നേരം അഞ്ചിന് ജപമാല, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം. 8.30ന് ആരാധന, ഒന്‍പതിന് സമാപനം. ഫാ. ബിനോയി കരിമരുതുങ്കല്‍ ധ്യാനം നയിക്കും. നാല്പതുമണി ആരാധന 27, 28, 29 തീയതികളിൽ രാവിലെ 7.30 മുതല്‍ രാത്രി 7.30 വരെ നടത്തും. 29നു വൈകുന്നേരം ഏഴിന് ദിവ്യകാരുണ്യപ്രദക്ഷിണം. തുടര്‍ന്ന് സമാപനാശീര്‍വാദം - മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
മൂന്നിലവ്: സെന്റ് മേരീസ് പള്ളിയിൽ 24 മുതൽ 26 വരെ വാർഷിക ധ്യാനം നടക്കും. എല്ലാ ദിവസവും വൈകുന്നേരം 4.30നു വിശുദ്ധ കുർബാന. തുടർന്ന് ഫാ. ജയിംസ് തെക്കൻചേരികുന്നേലിന്റെ നേതൃത്വത്തിൽ വചനപ്രഘോഷണം
രാത്രി ആരാധന
10:35 PM Mar 23, 2023 | Deepika.com