തലനാട്: സേവനമേഖലയ്ക്കും കാർഷിക മേഖലയ്ക്കും മുൻതൂക്കം നൽകുന്ന തലനാട് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് സോളി ഷാജി അവതരിപ്പിച്ചു. പ്രസിഡന്റ് രജനി സുധാകൻ അധ്യക്ഷത വഹിച്ചു. 7.85 കോടി രൂപ വരവും 7.78 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ പഞ്ചായത്തിനെ വികസനപാതയിൽ എത്തിക്കാനുതകുന്ന പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ടൂറിസത്തിന് വലിയ സാധ്യതകളുള്ള ഇല്ലിക്കൽക്കല്ല്, മാർമല അരുവി, അയ്യമ്പാറ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചു പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ശ്രമം നടത്തണമെന്നു ബജറ്റിൽ നിർദേശമുയർന്നു.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ജൽ ജീവൻ മിഷനുമായി ചേർന്ന് എല്ലാ വീടുകളിലും ഹൗസ് കണക്ഷൻ കൊടുക്കാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
തലനാട്ടിൽ 7.85 കോടിയുടെ ബജറ്റ്
10:33 PM Mar 23, 2023 | Deepika.com