പള്ളിക്കത്തോട്: സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റൽ വാർഡൻ റിമാൻഡിൽ. പൊൻകുന്നം ചെറുവള്ളി കൈലാത്ത് കവല സ്വദേശിയായ വിഷ്ണു (30)വിനെയാണു റിമാൻഡു ചെയ്തത്.
ആലപ്പുഴ സ്വദേശിയായ പതിന്നാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പോലീസ് കേസെടുത്തത്. നിരന്തര പീഡനത്തിനിരയായ കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. വിദേശത്തായിരുന്ന മാതാപിതാക്കൾ കുട്ടിയുടെ പരാതി ചൈൽഡ് ലൈന് ഓൺലൈനായി നൽകി. ചൈൽഡ് ലൈൻ പ്രവർത്തകർ പരാതി അന്വേഷിച്ചശേഷം റിപ്പോർട്ട് പള്ളിക്കത്തോട് പോലീസിന് കൈമാറുകയായിരുന്നു. തുടർന്നാണ് പള്ളിക്കത്തോട് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ് തത്.
വിദ്യാർഥിയെ പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ റിമാൻഡിൽ
10:33 PM Mar 23, 2023 | Deepika.com