കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി നാടുകടത്തി. മീനച്ചില്‍ മൂലേത്തുണ്ടി കോളനി ഭാഗത്ത് ഓലിക്കല്‍ സാജന് ജോര്‍ജി ( മൂലേത്തുണ്ടി സാജന്-40)നെയാണ് കാപ്പാ നിയമപ്രകാരം ജില്ലയില്‍ നിന്ന് ആറുമാസത്തേക്ക് നാടുകടത്തി ഉത്തരവായത്. ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പാലാ പോലീസ് സ്റ്റേഷനില്‍ അടിപിടി, കഞ്ചാവ്, തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൂടാതെ കുട്ടികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നതിനും ഇയാള്‍ക്കെതിരേ കേസുണ്ട്. ഇയാള്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്പ്പെടുന്നതിനെത്തുടര്ന്നാണ് കാപ്പാ നിയമ നടപടിക്ക് ശിപാര്‍ശ നല്‍കിയത്.
കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി നാടുകടത്തി
10:33 PM Mar 23, 2023 | Deepika.com