കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ സാംസ്കാരിക നിലയം 26ന് രാവിലെ 11.30ന് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 19-ാം വാര്‍ഡിലെ ജനങ്ങളുടെ പൊതുപരിപാടികള്‍ നടത്തുവാൻ ഈ സാംസ്കാരികനിലയം ഇനി പ്രയോജനപ്പെടുത്താം.
1200ല്‍പ്പരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 200 ആളുകള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ വാഹന പാര്‍ക്കിംഗ് സൗകര്യം ഉള്‍പ്പെടെ 20 ലക്ഷം രൂപ മുടക്കിയാണ് സാംസ്കാരിക നിലയം പൂര്‍ത്തീകരിച്ചിട്ടുള്ളത്. കൂടാതെ രണ്ട് ആധുനിക നിലവാരത്തിലുള്ള ശൗചാലയം കൂടി പണി കഴിപ്പിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് 11 ലക്ഷവും പഞ്ചായത്ത് ഒന്‍പത് ലക്ഷം രൂപയുമാണ് ഈ പദ്ധതിക്ക് ചെലവിട്ടിരിക്കുന്നത്.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജന്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, സാമുദായിക-സാംസ്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കകുഴി, പഞ്ചായത്തംഗം റിജോ വാളാന്തറ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അഞ്ചിലിപ്പ സാംസ്കാരികനിലയം ഉദ്ഘാടനം
10:31 PM Mar 23, 2023 | Deepika.com