ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സ തീര്‍ഥാടനകേന്ദ്രത്തില്‍ നാളെ വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു ജപമാല പ്രദക്ഷിണവും നടക്കും. പൈക സെന്റ് ജോസഫ് ഇടവക സമൂഹം നേതൃത്വം നല്‍കും. പൈക പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പുത്തൂര്‍ തിരുക്കര്‍മങ്ങള്‍ക്കു കാര്‍മികത്വം വഹിക്കും. അടുത്ത ശനിയാഴ്ചത്തെ തിരുക്കര്‍മങ്ങള്‍ ഇടമറ്റം സെന്റ് മൈക്കിള്‍സ് ഇടവകയുടെ നേതൃത്വത്തിൽ നടത്തപ്പെടുമെന്നു തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അറിയിച്ചു.
മംഗളവാര്‍ത്ത തിരുനാള്‍ ദിനമായ നാളെ തീര്‍ഥാടന ദേവാലയത്തില്‍ ഗര്‍ഭിണികള്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്ഥനാശുശ്രുഷ നടത്തും. രാവിലെ 11ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന ശുശ്രൂഷ ആരാധനയോടെ സമാപിക്കും. ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.
രാത്രി ആരാധന
ഭരണങ്ങാനം: പാലാ രൂപത കരിസ്മാറ്റിക് ടീമിന്റെ നേതൃത്വത്തില്‍ നാളെ ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സ തീര്‍ഥാടന ദേവാലയത്തില്‍ രാത്രി ആരാധന നടത്തും. നാളെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, ആറിന് ജപമാല പ്രദിക്ഷണം. രാത്രി ആരാധന ശുശ്രൂഷകള്‍ 7.30ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് ഞായറാഴ്ച പുലര്‍ച്ചെ നാലിന് വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും. ഒന്‍പതിന് പരീക്ഷാ ഒരുക്ക പ്രാര്‍ഥന ഉണ്ടായിരിക്കും.
ഫാ. റിന്റോ തോട്ടത്തില്‍ സിഎംഐ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിക്കും. രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, രൂപത കരിസ്മാറ്റിക് ടീമംഗങ്ങള്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.
വിശുദ്ധ അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രത്തില്‍ ജപമാലപ്രദക്ഷിണം
10:31 PM Mar 23, 2023 | Deepika.com