പൊൻകുന്നം: എലിക്കുളം പഞ്ചായത്തിൽ ഹരിതോത്സവത്തിന്റെ ഭാഗമായി വിവിധ പദ്ധതികളുടെ ഉദ്ഘാടനം 28ന് നടക്കും. രാവിലെ 11ന് ഇളങ്ങുളം ധർമശാസ്താ ഓഡിറ്റോറിയത്തിൽ കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കൃഷിഭവൻ മന്ദിരം, എലിക്കുളം റൈസ് സമർപ്പണം, സ്റ്റുഡന്റ്സ് ഗ്രീൻ ആർമി, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, ഫെയ്സ് കർഷക കൂട്ടായ്മയുടെ കുരുമുളക് നഴ്സറി, കിസാൻ ഹെൽപ്പ് ഡെസ്ക്, കാർഷിക വിപണനമേള, ഹരിതപത്രിക പ്രകാശനം, നെൽകർഷകർക്ക് ആദരം എന്നിവയുടെ ഉദ്ഘാടനവും നടത്തും.
മാണി സി. കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി, പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്ട്, സെക്രട്ടറി കെ. സിബി ജോസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
എലിക്കുളം ഹരിതോത്സവം: ഉദ്ഘാടനം 28ന്
10:31 PM Mar 23, 2023 | Deepika.com