മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നും സ്ത്രീ ​ഉ​ന്ന​മ​ന​ത്തി​നും ഊ​ന്ന​ൽ ന​ൽ​കി മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്

10:31 PM Mar 23, 2023 | Deepika.com
മു​ണ്ട​ക്ക​യം: മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നും സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ്, ഹ​രി​ത ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്ക​ൽ എ​ന്നി​വ​യ്ക്കും ഊ​ന്ന​ൽ ന​ൽ​കി മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ന്‍റെ 2023-23 വ​ർ​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 38,52,31,376 രൂ​പ വ​ര​വും 37,84,73,346 രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​ലീ​ഷ് ദി​വാ​ക​ര​ൻ അ​വ​ത​രി​പ്പി​ച്ച​ത്.
സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി വ​നി​ത ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം, ബ്യൂ​ട്ടീഷ​ൻ കോ​ഴ്സ്, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യി കാ​ർ​ബ​ൻ ന്യൂ​ട്ര​ൽ പ്രോജക്‌ട്, ബ​സ് സ്റ്റാ​ൻ​ഡ് കം​ഫ​ർ​ട്ട്‌​ സ്റ്റേഷ​ൻ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ്, ടേ​ക് എ ​ബ്രേ​ക്ക് വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം, ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ന​വീ​ക​ര​ണം, അ​തി​ദ​രി​ദ്ര​ർ​ക്ക് മൈ​ക്രോ​പ്ലാ​ൻ, ജ​ൽ ​ജീ​വ​ൻ മി​ഷ​ൻ​വ​ഴി സ​മ്പൂ​ർ​ണ ശു​ദ്ധ​ജ​ല വി​ത​ര​ണം, ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ വി​ക​സ​നം, സ​മ്പൂ​ർ​ണ ഭ​വ​ന നി​ർ​മാ​ണം, തി​ല​ക​ൻ സ്മാ​ര​ക സാം​സ്‌​കാ​രി​ക സ​മുച്ചയ​ത്തി​ന്‍റെ പൂ​ർ​ത്തി​ക​ര​ണം, അ​ങ്ക​ണ​വാ​ടി​ക​ൾ, സ്കൂ​ളു​ക​ൾ എ​ന്നി​വ സ്മാ​ർ​ട്ടാ​ക്ക​ൽ, വ​യോ​ജ​ന​സൗ​ഹൃ​ദ പ​ദ്ധ​തി​ക​ൾ, ത​ക​ർ​ച്ച​യെ നേ​രി​ടു​ന്ന റ​ബ​ർ ക​ർ​ഷ​ക​ക​രെ സം​ര​ക്ഷി​ക്കാ​ൻ പോ​ത്തുഗ്രാ​മം, പ​ട്ടി​കജാ​തി - പ​ട്ടി​ക വ​ർ​ഗ ക്ഷേ​മ​ത്തി​ന് നി​ര​വ​ധി പ​ദ്ധ​തി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​മു​റി, ലാ​പ്ടോ​പ്, പ​ഠ​ന​ ഉ​പ​ക​ര​ണം, യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് കു​ടും​ബ​ശ്രീ​യി​ലൂ​ടെ നൈ​പു​ണ്യ പ​രി​ശീ​ല​നം എ​ന്നി​വ​യ്ക്കും ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യി​ട്ടുണ്ട്.
മ​ണ്ണും ജ​ല​വും സം​ര​ക്ഷി​ക്കാ​നാ​യി മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ൽ ഉ​റ​പ്പ് പ​ദ്ധ​തി​ക്കാ​യി നാ​ല​ര​ക്കോ​ടി രൂ​പ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല, ബ്ലോ​ക്ക്‌, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ​മാ​ർ, സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.