പഴയങ്ങാടി: കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. മാടായി വാടിക്കൽ എസ്.എ.പി സ്റ്റോപ്പിനു സമീപത്തെ അബ്ദുൾ ജലീൽ-മൻസൂറ ദമ്പതികളുടെ മകൻ ചേരിച്ചി മുഹമ്മദ് നിഷാൻ (19) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11 ഓടെയാണ് അപകടമുണ്ടായത്. പയ്യന്നൂർ കോളജിൽ പരീക്ഷ എഴുതാൻ പോകുന്പോഴായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ സ്ഥിതി ഗുരുതരമായതിനാൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു അവിടെ വച്ചാണു മരണപ്പെട്ടത്. പയ്യന്നൂരിലെ ജി.ടെക്ക് വിദ്യാർഥിയാണ്. സഹോദരങ്ങൾ: സന, മസാജ.
കുഞ്ഞിമംഗലത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
10:26 PM Mar 23, 2023 | Deepika.com