തൃപ്പൂണിത്തുറ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരുമേലി കൊരട്ടി ചിറക്കലാത്ത് സാബിൻ ജോസഫിന്റെ മകൻ ജോസഫ് സെബാസ്റ്റ്യൻ (ജോക്കുട്ടൻ - 22) ആണ് മരിച്ചത്. യുവാവ് സഞ്ചരിച്ച കാർ ഗ്യാസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10 ഓടെ സീപോർട്ട് എയർപോർട്ട് റോഡിൽ ഇരുന്പനം ട്രാക്കോ കേബിളിന് സമീപമായിരുന്നു അപകടം. യുവാവ് സഞ്ചരിച്ചിരുന്ന കാർ നിശേഷം തകർന്നിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജോക്കുട്ടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്. മാതാവ്: ജെർളി സാബിൻ. സഹോദരങ്ങൾ: ജൂബിൻ സെബാസ്റ്റ്യൻ (വൈദിക വിദ്യാർഥി), ജുവൽ സെബാസ്റ്റ്യൻ (പ്ലസ്ടു വിദ്യാർഥിനി).
വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
10:15 PM Mar 23, 2023 | Deepika.com