വിഴിഞ്ഞം: മീൻ പിടിത്തം കഴിഞ്ഞ് മടങ്ങിവന്ന മത്സ്യത്തൊഴിലാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം മതിപ്പുറത്ത് പരേതനായ മുഹമ്മദ് അബ്ദുൽ ഖാദറിന്റെയും ആരിഫ ബീവിയുടെയും മകൻ നവാസ് ഖാൻ (37) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ 2.30 ഓടെ മത്സ്യബന്ധനം കഴിഞ്ഞെത്തിയ നവാസ് ഖാനെ താമസിച്ചിരുന്ന ഫ്ളാറ്റിന് താഴെ വീണ് കിടക്കുന്ന നിലയിൽ രാവിലെ 5.30 ഓടെ നാട്ടുകാരാണ് കണ്ടത്.
ആദ്യം വിഴിഞ്ഞം ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം കഴിഞ്ഞ് ബണ്ഡുക്കൾക്ക് വിട്ടു നൽകി. നവാസ് ഖാനും ഭാര്യയും രണ്ട് പെൺമക്കളും മതിപ്പുറത്ത് സർക്കാർ നൽകിയ ഫ്ളാറ്റിലെ മൂന്നാം നിലയിലാണ് താമസിക്കുന്നത്.വിഴിഞ്ഞം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ:റൈഹാനത്ത് ബീവി, മക്കൾ:സനൂജ, ഹാജറ.
മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
02:47 AM Mar 23, 2023 | Deepika.com