ഐ​ഒ​സി കേ​ര​ളാ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റോ​ജി എം. ​ജോ​ണി​ന് സ്വീ​ക​ര​ണം ന​ൽ​കി

07:45 PM Dec 04, 2021 | Deepika.com
ന്യൂ​യോ​ർ​ക്ക്: ഐ​ഒ​സി കേ​ര​ളാ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റോ​ജി എം. ​ജോ​ണി​ന് സ്വീ​ക​ര​ണം ന​ൽ​കി. ന​വം​ബ​ർ 21 ന്യൂ​യോ​ർ​ക്കി​ൽ വൈ​കു​ന്നേ​രം 5.30ന് ​കേ​ര​ളാ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ലീ​ലാ മാ​രേ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ന​ട​ന്ന​ത്. നി​ശ​ബ്ദ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് പൊ​തു​യോ​ഗം ആ​രം​ഭി​ച്ച​ത്. ലീ​ലാ മാ​രേ​ട്ട് അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​ക​യും മു​ഖ്യാ​തി​ഥി​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ഐ​പി​സി​എ​ൻ​എ)​യു​ടെ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ.


ഐ​ഒ​സി യു​എ​സ്എ - കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ വി​വി​ധ പ​രി​പോ​ടി​ക​ളി​ൽ നേ​രി​ട്ടും വെ​ർ​ച്വ​ൽ ആ​യും പ​ങ്കെ​ടു​ത്തി​ട്ടു​ള്ള റോ​ജി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ എ​ത്ര​മാ​ത്രം വി​ശ്വാ​സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് ഓ​രോ വി​ഷ​യ​ങ്ങ​ളി​ലും അ​വ​ർ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ എ​ന്നും വ്യ​ക്ത​മാ​ക്കി.


ന്യൂ​യോ​ർ​ക്ക്-​ന്യൂ​ജേ​ഴ്സി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വി​ക​ൾ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി. ഐ​ഒ​സി യു​എ​സ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് അ​ബ്ര​ഹാം, വൈ​സ് പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പി​ള്ളി​ൽ, ന്യൂ​യോ​ർ​ക്ക് റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പോ​ത്താ​നി​ക്കാ​ട്, ന്യൂ​ജേ​ഴ്സി റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് ബി​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ത​ട​ത്തി​ൽ ഫ്രാ​ൻ​സി​സ്