ന്യൂജേഴ്സി: ഫൊക്കാന ന്യൂജേഴ്സി റീജണ്‍ കണ്വൻഷൻ കിക്ക് ഓഫ് ഡിസംബർ 5 വൈകുന്നേരം 4.30ന് നടക്കപ്പെടും. ഫൊക്കാനയുടെ ഏറ്റവും കരുത്തുള്ള റീജണുകളിലൊന്നായ ന്യൂജേഴ്സിയിലായിരുന്നു കഴിഞ്ഞ തവണ കണ്വൻഷൻ നടക്കാനിരുന്നത്. കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധി മൂലം കണ്വൻഷൻ വേണ്ടെന്നു വയ്ക്കുകയായിരുന്നു. അതിനാൽ ന്യൂജേഴ്സി റീജണിനിലെ ഒർലാൻഡോ കണ്വൻഷൻ രജിസ്ട്രേഷൻ കിക്ക് ഓഫ് കൂടുതൽ പ്രാധാന്യം ആർഹിക്കുന്നതാണ്.
ഫൊക്കാന ന്യൂജേഴ്സി റീജണൽ വൈസ് പ്രസിഡന്റ് ഷാജി വർഗീസിന്റെ അധ്യക്ഷതയിൽ ചേരുന്ന കണ്വൻഷൻ രജിസ്ട്രേഷൻ കിക്ക് ഓഫ് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് ഉദ്ഘാടനം ചെയ്യും. ഫൊക്കാന ജനറൽ സെക്രട്ടറി സജിമോൻ ആന്റണി, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അഡീഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോണ്‍ കൊട്ടാരക്കര, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന മുൻ പ്രസിഡന്റ് മാധവൻ ബി. നായർ (നാമം), നാഷണൽ കമ്മിറ്റി മെന്പർ ജോർജ് പണിക്കർ, ഫൊക്കാന കണ്വൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കണ്വൻഷൻ കോർഡിൻറ്റർ പോൾ കറുകപ്പിള്ളിൽ, നാഷണൽ കോർഡിനേറ്റർ ലീലാ മാരേട്ട്, ഫൊക്കാന അഡ്വൈസറി ചെയർമാൻ ടിഎസ് ചാക്കോ, തുടങ്ങിയവർ കണ്വെൻഷൻ രജിസ്ട്രേഷൻ കിക്ക് ഓഫ് ചടങ്ങിൽ സംബന്ധിക്കും.
കെസിഎഫ് പ്രസിഡന്റും ഫൊക്കാന നാഷണൽ കമ്മിറ്റി അംഗവുമായ കോശി കുരുവിള, സെക്രട്ടറി ഫ്രാൻസിസ് കാരക്കാട്ട്, മഞ്ച് പ്രസിഡന്റ് മനോജ് വാട്ടപ്പള്ളിൽ, സെക്രട്ടറി ഫ്രാൻസിസ് തടത്തിൽ, ട്രഷറർ ഗിരീഷ് നായർ, വൈസ് പ്രസിഡന്റ് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രട്ടറി ഷൈനി രാജു, ജോയിന്റ് ട്രഷറർ ആന്റണി കല്ലക്കാവുങ്കൽ, ഫൊക്കാന മുൻ നാഷണൽ കമ്മിറ്റി (യൂത്ത്) മെന്പർ ടോണി കല്ലക്കാവുങ്കൽ, ട്രസ്റ്റി ബോർഡ് മെന്പർ ഉമ്മൻ ചാക്കോ, ഫൊക്കാന മുൻ ട്രഷറർ ഉണ്ണികൃഷ്ണൻ നായർ, ന്യൂജേഴ്സി മുൻ ആർ.വി.പി. എൽദോ പോൾ, കണ്വെൻഷൻ കണ്‍വീനർ ജോയി ചാക്കപ്പൻ, മുൻ നാഷണൽ കമ്മിറ്റി അംഗം ദേവസി പാലാട്ടി, ജീമോൻ വർഗീസ്, എബ്രഹാം പോത്തൻ, ചിന്നമ്മ പാലാട്ടി (എല്ലാവരും കെസിഎഫ്), നാമം പ്രസിഡന്റ് സജിത്ത് ഗോപിനാഥ്, നാമം സെക്രട്ടറി വിപി. വിജയകുമാർ, വിമൻസ് ഫോറം നേതാക്കളായ മോണിക്ക മാത്യു, ഷൈൻ ആൽബർട്ട് കണ്ണന്പള്ളി, മരിയ തോട്ടുകടവിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കണ്വൻഷൻ രജിസ്ട്രേഷൻ കിക്ക് ഓഫിനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നത്.
അഡ്രസ്: Mansun Fine Indian Cuisine 606 Kinderkamack rd, Riveredge, NJ-07661.
തടത്തിൽ ഫ്രാൻസിസ്
ഫൊക്കാന ന്യൂജേഴ്സി റീജണ്‍ കണ്വൻഷൻ കിക്ക് ഓഫ് ഡിസംബർ അഞ്ചിന്
07:43 PM Dec 04, 2021 | Deepika.com