കണ്ണൂർ: എളയാവൂർ പഞ്ചായത്ത് ബസ് സ്റ്റോപ്പിനടുത്ത് കാറും ബസും ടിപ്പറും കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം.
കാറിന്റെ മുൻവശം പൂർണമായും തകർന്നു. ബസിന്റെ ഡ്രൈവറുടെ ഭാഗവും തകർന്നു. കാറിന്റെ ഡോർ പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
നിസാര പരിക്കുകളോടെ കാർ ഡ്രൈവറെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏച്ചൂർ ഭാഗത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറിന് പിന്നിൽ ടിപ്പർ വന്നിടിച്ചതിനെ തുടർന്ന് കാറിന്റെ നിയന്ത്രണം വിട്ട് ഏച്ചൂർ ഭാഗത്തേക്ക് വരുന്ന ബസിൽ ഇടിക്കുകയായിരുന്നു.
ഏച്ചൂർ റൂട്ടിലോടുന്ന ഹനാഷ് ബസിനാണ് കാറിടിച്ചത്. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ സ്റ്റേഷനിലേക്കു മാറ്റി.
കാറും ബസും ടിപ്പറും കൂട്ടിയിടിച്ചു
12:49 AM Mar 23, 2023 | Deepika.com