വളയം ചാൽ പാലംനിർമാണം അന്തിമഘട്ടത്തിൽ
12:49 AM Mar 23, 2023 | Deepika.com
വളയംചാൽ: കേളകം-ആറളം ഫാം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വളയംചാൽ പാലം നിർമാണം അന്തിമഘട്ടത്തിലെത്തി. പാലം പൂർത്തിയാവുന്നതോടെ നിലവിലുള്ള അപകടാവസ്ഥയിലുള്ള തൂക്കുപാലത്തിലൂടെയുള്ള പേടിപ്പെടുത്തുന്ന യാത്രയക്ക് അവസാനമാകും. മഴയക്ക് മുന്പ് പാലം ഉദ്ഘാടനം ചെയ്യുമെന്ന പ്രതീക്ഷയാണ് ഇവിടുത്തുകാർക്ക്. കൈവരി നിർമാണം , അപ്രോച്ച് റോഡ് ടാറിംഗ്, പാർശ്വഭിത്തി നിർമാണം എന്നിവയാണ് ബാക്കിയുള്ളത്.നാലുകോടി രൂപാ ചെലവിലാണ് പാലം നിർമിക്കുന്നത്. പാലം യാഥാർഥ്യമായാൽ കേളകം നിവാസികൾക്കൾക്ക് ആറളം, കീഴ്പള്ളി, എടൂർ, തുടങ്ങി മേഖകളിലേക്കും ആറളം ഫാം നിവാസികൾക്ക് കേളകം, കൊട്ടിയൂർ, മാനന്തവാടി മേഖകളിലേക്കും എളുപ്പത്തിൽ എത്താനാവും.നേരത്തെ കേളകം ഭാഗത്ത് സ്ഥലമേറ്റെടുപ്പ് വൈകിയതിനെത്തുടർന്നായിരുന്നു പ്രവൃത്തികൾ വൈകിയത്. കളക്ടർ ഇടപെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് സ്ഥലമറ്റെടുത്തത്. കിറ്റ്കോയ്ക്കാണ് നിർമാണ ചുമതല. ആറളം ഫാമിൽ 38.02 കോടി രൂപയിൽ നബാർഡ് നടപ്പാക്കുന്ന ബൃഹത്തായ പദ്ധതികളുടെ ഭാഗമായാണ് പാലം നിർമാണം.