കണ്ണൂർ: ജില്ലയിലെ 32 തദ്ദേശ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതികള്‍ കൂടി ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചതോടെ ആകെ 86 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരമായി. ഇനി ഏഴ് തദ്ദേശസ്ഥാപന പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കാനുണ്ട്. മുഴുവന്‍ ഗ്രാമപഞ്ചായ ത്തുകളുടെയും (71) ബ്ലോക്ക് പഞ്ചായത്തുകളുടെയും (11) പദ്ധതികള്‍ അംഗീകാരം നേടി. നാല് നഗരസഭകളുടെ പദ്ധതികള്‍ക്കും അംഗീകാരമായി. ഇനി ജില്ലാ പഞ്ചായത്ത്, അഞ്ച് നഗരസഭകള്‍, കോര്പറേഷന് എന്നിവയുടെ പദ്ധതികളാണ് അംഗീകരിക്കാനുള്ളത്. ഇതില്‍ ജില്ലാ പഞ്ചായത്ത്, പയ്യന്നൂര്‍, കൂത്തുപറമ്പ് നഗരസഭകള്‍ ഓണ്‍ലൈനായി പദ്ധതി സമര്‍പ്പിച്ചു.
തലശേരി, തളിപ്പറമ്പ, പാനൂര്‍ നഗരസഭകളും കണ്ണൂര്‍ കോര്‍പറേഷനും പദ്ധതി സമര്‍പ്പിക്കാന്‍ ബാക്കിയുണ്ട്.
86 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം
12:49 AM Mar 23, 2023 | Deepika.com