കണ്ണൂർ: വികസനവും ക്ഷേമവും പറഞ്ഞ് കണ്ണൂര്‍ കോര്പറേഷൻ ബജറ്റ്. തയ്യിൽ പ്രദേശത്ത് മൂന്ന് കോടി രൂപ ചെലവഴിച്ച് വ്യാപാര സമുച്ചയങ്ങൾ നിർമിക്കുന്നതിനും, കോർപറേഷൻ പരിധിയിലെ പുതിയ റോഡുകൾ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിനും, നിലവിലെ റോഡുകൾ റീടാർ ചെയ്യുന്നതിനുമായി മൊത്തം 30 കോടി രൂപയും നീക്കിവയ്ക്കുന്ന ബജറ്റാണ് ഇന്നലെ ഡപ്യൂട്ടി മേയർ കെ. ഷബീന അവതരിപ്പിച്ചത്. തെരുവുവിളക്കുകൾ തകരാറിലായാൽ 48 മണിക്കൂറിനുള്ളിൽ തകരാർ പരിഹരിക്കുന്നതിനടക്കം സാധിക്കുന്ന സ്മാർട്ട് സ്ട്രീറ്റ് ലൈറ്റിനായി 2.5 കോടി രൂപയും വകയിരുത്തി.
410,82,34,290 കോടിരൂപ വരവും 273,65,03,000 കോടിരൂപ ചെലവും 137,17,31,290 കോടിരൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ജനങ്ങളെ കബളിക്കുന്ന
ബജറ്റ്: എൻ. സുകന്യ
ജനങ്ങളെ കബളിക്കുന്നതാണ് ബജറ്റെന്ന് പ്രതിപക്ഷ കൗൺസിലർ എൻ. സുകന്യ കുറ്റപ്പെടുത്തി. കഴിഞ്ഞ തവണ അവതരിപ്പിച്ച കോർപറേഷൻ ബജറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ പരിഹാസം. കഴിഞ്ഞ ബജറ്റിൽ 76 പ്രഖ്യാപനങ്ങൾ നടത്തിയതിൽ 28 എണ്ണം മാത്രമാണ് ഭാഗികമായെങ്കിലും നടപ്പാക്കാനായതെന്ന് ബജറ്റിനെ എതിർത്ത് സംസാരിക്കവെ അവർ പറഞ്ഞു.
കൂക്കിവിളിച്ച്
പ്രതിപക്ഷാംഗങ്ങൾ
കൂക്കിവിളിച്ച് പ്രതിപക്ഷാംഗങ്ങൾ ഭരണപക്ഷ കൗൺസിലർമാരുടെ പ്രസംഗത്തെ വരവേറ്റത്. ബജറ്റിലെ കാര്യങ്ങൾ വലിയ നേട്ടമായി ഭരണാനുകൂലികൾ പറഞ്ഞപ്പോൾ കഴിഞ്ഞകാല പദ്ധതികൾ ഒന്നും നടപ്പിലാക്കാത്ത പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ് ബജറ്റിലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
ചർച്ചകൾ കൊടുന്പിരി കൊണ്ടെങ്കിലും വൈസ് ചെയർമാന്റെ മറുപടി പ്രസംഗത്തിന് കാത്തുനിൽക്കാതെ പ്രതിപക്ഷം കൗൺസിൽ ഹാളിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
പ്രധാന പദ്ധതികൾ ചുവടെ
കണ്ണൂർ കോർപറേഷന്റെ പുതിയ ആസ്ഥാന മന്ദിരത്തിനും അനുബന്ധ പ്രവൃത്തികള്‍ക്കുമായി 15 കോടി.
സ്വാതന്ത്ര്യ സുവര്‍ണ ജൂബിലി സ്മാരകത്തോട് ചേര്‍ന്ന് ഫ്രീഡം പാര്‍ക്ക് - 25 ലക്ഷം.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഗാര്‍ബേജ് ഫ്രീ സിറ്റി - ഒരു കോടി.
നഗരസൗന്ദര്യവത്കരണത്തിന് മൂന്നു കോടി.
ആര്. ശങ്കര്‍ , കെ. കരുണാകരന് എന്നിവര്‍ക്ക് സ്മാരകം നിര്‍മിക്കുന്നതിന് 10 ലക്ഷം.
സാനിറ്ററി നാപ്കിന്/ ഡയപ്പര്‍ ഇന്‍സിനേറ്ററുകൾ സ്ഥാപിക്കുന്നതിന് 50 ലക്ഷം
ആരോഗ്യമേഖലയ്ക്ക് 1.51 കോടി
ആറ്റടപ്പ ഡയാലിസിസ് സെന്റര്‍ - 40 ലക്ഷം
മരക്കാര്‍കണ്ടി രാജീവ്ഗാന്ധി സ്റ്റേഡിയം നവീകരിക്കുന്നതിന് - 20 ലക്ഷം
നീര്‍ച്ചാലില്‍ മത്സ്യമാര്‍ക്കറ്റ്- 10 ലക്ഷം
സ്മാര്‍ട്ട് അങ്കണവാടികൾക്ക് - 1.20 കോടി
കോര്പറേഷന് പരിധിയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന് 70 കോടി രൂപയുടെ പദ്ധതി.
ഭവന നിര്‍മാണം, പുനരുദ്ധാരണം - 10.18 കോടി
വിദ്യാഭ്യാസരംഗത്തെ പദ്ധതികള്‍ക്കായി - 1.32 കോടി
കാര്‍ഷിക മേഖല - 1 .29 കോടി
ശിശുക്ഷേമം-2.11 കോടി
വയോജന ക്ഷേമം - 95 ലക്ഷം
മേയര്‍ഭവന്‍ നിര്‍മിക്കാൻ ഒരു കോടി
സേവാകേന്ദ്രങ്ങള്‍ ആരംഭിക്കാൻ അഞ്ചുലക്ഷം
ക്ഷേമവും വികസനവും പറഞ്ഞ് കണ്ണൂര്‍ കോര്പറേഷന് ബജറ്റ്
12:49 AM Mar 23, 2023 | Deepika.com