നടുവിൽ: കർഷകർക്ക് ഒപ്പം നിൽക്കുകയും കാർഷിക വിളകൾക്ക് വില നല്കുകയും ചെയ്യുന്ന ഏത് രാഷ്ട്രീയ പാർട്ടിക്കും ഇൻഫാം പിന്തുണ നല്കുമെന്ന് നടുവിൽ ചേർന്ന ഇൻഫാം കണ്ണൂർ ജില്ലാ സമ്മേളനം പ്രഖ്യാപിച്ചു.
ഒരു രാഷ്ട്രീയ പാർട്ടിയുമായും ഇൻഫാമിന് അയിത്തമില്ല. മാർ ജോസഫ് പംപ്ലാനിയുടെ പ്രഖ്യാപനത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചും ജില്ലാ സെക്രട്ടറി സണ്ണി തുണ്ടത്തിൽ അവതരിപ്പിച്ച പ്രമേയം യോഗത്തിൽ ഐക്യകണ്ഠേന പാസാക്കി. കർഷകർ ഇന്ന് അഭിമുഖീകരിക്കുന്ന ജപ്തി ഭീഷണി, വന്യമൃഗശല്യം, തെങ്ങ്-കശുമാവ് കർഷകർ അഭിമുഖീകരിക്കുന്ന വില തകർച്ചയും ഗൗരവമായി കാണണമെന്നും സ്കറിയാ നെല്ലംകുഴി അധ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ഇൻഫാം കണ്ണൂർ ജില്ലാ ഡയറക്ടർ ഫാ.തോമസ് ചെരുവിൽ ഉദ്ഘാടനം ചെയ്തു.ജോസ് തോണിക്കൽ, ലാലിച്ചൻ കുഴിയാത്ത്, ഉണ്ണികൃഷ്ണൻ, അപ്പച്ചൻ ജീരകത്തിൽ എന്നിവർ പ്രസംഗിച്ചു.
മാർ ജോസഫ് പാംപ്ലാനിക്ക് പിന്തുണയുമായി ഇൻഫാം
12:47 AM Mar 23, 2023 | Deepika.com