ചെറുപുഴ: ജലസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കൃഷിക്കുള ങ്ങളുടെ പയ്യന്നൂർ ബ്ലോക്ക് തല ഉദ്ഘാടനം തിരുമേനിയിൽ നടന്നു.
താന്നിച്ചാലിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല ഉദ്ഘാടനം നിർവഹിച്ചു. താന്നിച്ചാലിലെ മഴുവഞ്ചേരി രാജുവിന്റെ കൃഷിയിടത്തിലെ കുളമാണ് നവീകരിച്ചത്. പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് ഈ കുളത്തിന്റെപ്രയോജനം ലഭിക്കും. ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ് റെജി പുളിക്കൽ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ബ്ലോക്ക് ബിഡിഒ എം. ഉല്ലാസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. നസീറ, ചെറുപുഴ ഗ്രാമപഞ്ചായത്ത് എഇ അതുൽ മാത്യു, വി.ജി. ശ്രീനിവാസൻ, വി.ജി. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
കൃഷിക്കുളങ്ങളുടെ പയ്യന്നൂർ ബ്ലോക്ക് തല ഉദ്ഘാടനം
12:47 AM Mar 23, 2023 | Deepika.com