കുളങ്ങളും തടയണകളും നാടിന് സമർപ്പിച്ചു
12:47 AM Mar 23, 2023 | Deepika.com
പയ്യാവൂർ: പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച കുളങ്ങളും ഇരുപത് തടയണകളും ലോക ജലദിനത്തിൽ നാടിന് സമർപ്പിച്ചു. പയ്യാവൂർ പഞ്ചായത്ത് വിവിധ വാർഡുകളിൽ അഞ്ച് കുളങ്ങളും പുഴയിൽ 20 തടയണകളും നിർമിച്ചിരുന്നു. ഉപ്പുപടന്നയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രീത സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആനീസ് നെട്ടനാനിക്കൽ, ഷീന ജോൺ, വാർഡ് മെമ്പർ ഷിജി ഒഴാങ്കൽ, ടി.ഡി. തങ്കമ്മ, അനു ദേവസ്യ തുടങ്ങിയവർ പ്രസംഗിച്ചു.