പയ്യാവൂർ: ആലക്കോട് നടന്ന കർഷക റാലിയിൽ റബർ വില 300 രൂപ നൽകിയാൽ ബിജെപിക്ക് ജനപ്രതിനിധിയെ ലഭിക്കുമെന്ന് തലശേരി അതിരൂപത ആർച്ച്ബിഷപ് പറഞ്ഞത് അടിസ്ഥാന ജനവിഭാഗമായ കർഷകർക്ക് വേണ്ടിയാണന്നും കേരളത്തിലെ കർഷക താത്പര്യം ഉയർത്തിപ്പിടിക്കുന്ന തലശേരി അതിരൂപതയുടെ ബിഷപ്പിന് കർഷക ജനത ഒന്നാകെ പിന്തുണ നൽകുമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് പ്രസ്താവനയിൽ അറിയിച്ചു.
ബിഷപ്പിന്റെ നിലപാട് കർഷകരെ സഹായിക്കുന്നവരെ കർഷകർ തിരിച്ചും സഹായിക്കുമെന്നാണ്. ഇനിയുള്ള കാലത്ത് അതുതന്നെയാണ് സംഭവിക്കാൻ പോകുന്നത്. അതുകൊണ്ട് തന്നെ ബിഷപ്പിന്റെപ്രസ്താവന കേട്ട് ഹാലിളകിയവർ മുൻകാലങ്ങളിൽ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് കർഷകരെ ഒപ്പം നിർത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
ബിഷപ്പിന്റേത് കർഷക ശബ്ദം: കിസാൻ മഹാസംഘ്
12:46 AM Mar 23, 2023 | Deepika.com