കാസര്‍ഗോഡ്: കേരള കേന്ദ്ര സര്‍വകലാശാലയുടെ ആറാമത് ബിരുദദാന സമ്മേളനം 25നു രാവിലെ പത്തിനു നടക്കും. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ് സര്‍ക്കാര്‍, കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന് എന്നിവര്‍ സംബന്ധിക്കും.
2021ലും 2022ലും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്. 1947 വിദ്യാര്‍ഥികളാണ് ബിരുദം ഏറ്റുവാങ്ങാനുള്ളത്. ഇതില്‍ 1567 വിദ്യാര്‍ഥികള്‍ നേരിട്ട് പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 82 പേര്‍ക്ക് ബിരുദവും 1732 പേര്‍ക്ക് ബിരുദാനന്തര ബിരുദവും 57 പേര്‍ക്ക് പിഎച്ച്ഡി ബിരുദവും 54 പേര്‍ക്ക് പിജി ഡിപ്ലോമാ ബിരുദവും 22 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും.
പത്രസമ്മേളനത്തില്‍ രജിസ്ട്രാര്‍ ഡോ. എം. മുരളീധരന് നമ്പ്യാര്‍, പരീക്ഷാ കണ്ട്രോളര് ഇന്‍ ചാര്‍ജ് പ്രഫ. എം.എന്‍. മുസ്തഫ, ഡീന്‍ അക്കാദമിക് ഡോ. അമൃത് ജി കുമാര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ. സുജിത്ത്, മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ ഡോ. ടി.കെ. അനീഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കേന്ദ്രസര്‍വകലാശാല ആറാമത് ബിരുദദാന സമ്മേളനം 25ന്
12:46 AM Mar 23, 2023 | Deepika.com