കുവൈറ്റ്: കുവൈറ്റിലെ ആതുരസേവന രംഗത്ത് സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ പൊതു കൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കൽ ഫോറം കുവൈറ്റിന്റെ നേതൃത്വത്തിൽ നാല് മേഖലകളിലായി പ്രാഥമിക ആരോഗ്യ പരിശോധനാ ക്യാന്പുകൾ സംഘടിപ്പിച്ചു.
ക്യാന്പുകൾ കെഎംഎഫ് പ്രസിഡന്റ് ഗീത സുദർശൻ, ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ്, ഉപദേശ സമിതി അംഗങ്ങളായ ടി.എകെ. സൈജു, ടി.വി. ഹിക്മത്ത് എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. നാലുമേഖലകളിലായി നടന്ന ക്യാന്പുകളിൽ ഇരുനൂറിലധികം പേർ ആരോഗ്യ പരിശോധന നടത്തി. പരിപാടിക്ക് ആശംസകൾ അർപ്പിച്ച് കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ശൈമേഷ്, പി.ബി. സുരേഷ്, അജ്നാസ് എന്നിവർ സംസാരിച്ചു. വിവിധ മേഖലാ ക്യാന്പുകൾക്ക് മെജിത് ചന്പക്കര, ലിപി പ്രസീദ്, സോജി വർഗീസ്, സിജു ജോസഫ് എന്നിവർ നേതൃത്വം നൽകി. കഐംഎഫ് ഭാരവാഹികളായ ലിൻഡ സജി, സി.എസ് വിനോദ് ,ജോർജ് ജോണ്‍ എന്നിവരും മറ്റു കേന്ദ്ര കമ്മറ്റി അംഗങ്ങളും വിവിധ മേഖല ക്യാന്പുകളിൽ സംബന്ധിച്ചു. ക്യാന്പുകൾ എല്ലാ മാസത്തിന്റെയും ആദ്യവാരത്തിൽ തുടർച്ചയായി നടത്തുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.
സലിം കോട്ടയില്‍
കെഎംഎഫ് കുവൈറ്റ് മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
07:28 PM Dec 04, 2021 | Deepika.com