കൊച്ചി: എളംകുളം കുമാരനാശാന് റോഡിലെ നെസ്റ്റ് അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ചു കയറി ദമ്പതികളെ ഭീഷണിപ്പെടുത്തി ഒന്നര പവന്റെ കൈചെയിനും ഇരുപതിനായിരം രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ രണ്ടു പ്രതികളെ പോലീസ് പിടികൂടി.
കണ്ണൂര്‍ സ്വദേശികളായ പായങ്ങാടി കുളങ്ങരത്തുവളപ്പില് വീട്ടില്‍ ഷിജില്‍ (32), പരിയാരം പാണപുഴ റോഡില്‍ ഫാത്തിമ ഹൗസില്‍ അബ്ദുള്ള (22) എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റു ചെയ്തത്. എസ്ഐ മിഥുന് മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
കേസിലെ ഒന്നും മൂന്നും പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഭീഷണിപ്പെടുത്തി കവര്‍ച്ച: പ്രതികള്‍ പിടിയില്‍
12:42 AM Mar 23, 2023 | Deepika.com