മുവാറ്റുപുഴ: പാചകവാതക വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് വീടുകളിൽ വിറക് വിതരണം ചെയ്തു പ്രതിഷേധിച്ചു. പാചകവാതക വില വർധന പുനഃപരിശോധിക്കാൻ സർക്കാരുകൾ തയാറാകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
കാവുങ്കര കടുംപാട് കോളനിയിൽ നടന്ന പ്രതിഷേധ വിറക് വിതരണം സംസ്ഥാന സെക്രട്ടറി റഫീഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജിക്കു വർഗീസ് താണിവീടൻ അധ്യക്ഷത വഹിച്ചു.
സമീർ കോണിക്കൽ, ഷാൻ മുഹമ്മദ്, ജിന്റോ ടോമി, എം.സി. വിനയൻ, വിനയൻ എബി, വി.എസ്. ഷെഫാൻ, അമൽ ബാബു, മനു ബ്ലായിൽ, സച്ചിൻ സി. ജമാൽ, കബീർ പൂക്കടശേരിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വീടുകളിൽ വിറക് വിതരണം ചെയ്ത് പ്രതിഷേധം
12:40 AM Mar 23, 2023 | Deepika.com