കൊച്ചി: ആഗോള ജലദിനാചരണത്തിന്റെ ഭാഗമായി പെരിയാറിന്റെ കൈവഴികളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കലും കോളജ് വിദ്യാര്‍ഥികള്‍ക്കായി ബോധവത്കരണ പരിപാടിയും നടത്തി. കോതാട് ദ്വീപിലെ നീഹാര റിസോര്‍ട്ട് ആന്‍ഡ് സ്പാ, സ്കൂബ കൊച്ചിന്, കാലിപ്സോ അഡ്വഞ്ചേഴ്സ്, ബെന്‍സ് ക്രൂയ്സ്, സീക്രട്ട് റൂട്ട്സ് എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തില്‍ 30 കയാക്കിംഗ് ബോട്ടുകള്‍ പങ്കെടുത്തു.
നടി റീമ കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നീഹാരയിൽ കൊച്ചി മെട്രോ, സെന്റ് തെരേസാസ് കോളജ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ഡിടിപിസി എന്നിവയുടെ സഹകരണത്തോടെ നടത്തിയ ബോധവത്കരണ പരിപാടി കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു.
ഡോ. ജിജി ജോസഫ്, ഡോ. ശ്രീകാന്ത്, ഡോ. അനില അലക്സ്, ഡോ. ജിബി കുര്യാക്കോസ് എന്നിവര്‍ ക്ലാസുകൾ നയിച്ചു. പരിസ്ഥിതി സൗഹാര്‍ദ ഫോട്ടോഗ്രഫുകളുടെയും ചിത്രങ്ങളുടെയും പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.
പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ജലദിനാചരണം
12:38 AM Mar 23, 2023 | Deepika.com