വാർഷിക ആഘോഷത്തിൽ എക്കോ കുടുംബാംഗങ്ങളും സമൂഹത്തിലെ പ്രശസ്തരായ വ്യക്തികളും പങ്കെടുക്കുന്നു. ന്യൂയോർക്കിലെ ഈസ്റ്റ് ഹില്ലിലുള്ള ബ്ലൂ ഓഷൻ വെൽത് സൊലൂഷൻസിലെ സിഇഒയും മാനേജിംഗ് പാർട്ണറുമായ ഫ്രാങ്ക് സ്കലേസ് അന്നേ ദിവസത്തെ മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു.
പ്രകൃതി ദുരന്തത്താലും ആരോഗ്യ സാന്പത്തിക പ്രശ്നങ്ങളാലും കഷ്ടതയും ദുരിതവും അനുഭവിക്കുന്ന ജനങ്ങൾക്ക് തങ്ങളാലാകുന്ന സഹായം ചെയ്യൂന്നതിന് തൽപരരായ ഏതാനും വിദ്യാസന്പന്നരായ പ്രഫഷണലുകൾ കൂട്ടായി ചേർന്ന് ന്യൂയോർക്കിൽ രൂപീകരിച്ച് നോണ് പ്രോഫിറ്റ് ചാരിറ്റി ഓർഗനൈസേഷനായി രജിസ്റ്റർ ചെയ്യപ്പെട്ട സംഘടനയാണ് എക്കോ.
പ്രവാസികളായി അമേരിക്കൻ രാജ്യത്ത് കുടിയേറിയെങ്കിലും സ്വന്തം മാതൃദേശത്തെ നെഞ്ചോടുചേർത്തു അവിടെ ദുരിതങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും സഹോദര സമൂഹത്തോടുള്ള കടപ്പാടുകൾ നിറവേറ്റുന്നതിനുമായി ഈ സംഘടന ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ ധാരാളമാണ്. 2018-ലെ പ്രളയക്കെടുതിയിൽ സ്വന്തം കിടപ്പാടങ്ങൾ നഷ്ടപ്പെട്ട കോട്ടയം കുമരകത്തുള്ള 30 ഭവനരഹിതർക്കു രണ്ടു ലക്ഷം ഡോളർ സമാഹരിച്ചു് റോട്ടറി ക്ലബിന്റെ സഹകരണത്തോടെ വീടുകൾ നിർമിച്ചു നൽകി.
കുട്ടികളിലും യൗവനക്കാർക്കിടയിലും പോസിറ്റീവ് വ്യതിയാനങ്ങൾ വരുത്തൂന്നതിനായി ന്യൂയോർക്കിലെ സഫൊക് കൗണ്ടിയിൽ പ്രവർത്തിക്കുന്ന ഹോപ് ഫോർ യൂത്ത് എന്ന മറ്റൊരു ചാരിറ്റി സംഘടനക്ക് എക്കോ 2020ൽ നൽകിയ ഗിഫ്റ്റ് കാർഡുകൾ നൂറോളം കുട്ടികൾക്ക് ഉപകാരപ്രദമായി. മറ്റുള്ളവരാൽ ഉപേക്ഷിക്കപ്പെട്ടു തല ചായ്ക്കാൻ ഇടമില്ലാതെ ഭാവനരഹിതരായ യുവജനങ്ങളെയും കുട്ടികളെയും കണ്ടെത്തി അവരെ പുനരധിവസിപ്പിക്കുവാനും അവർക്കു ജീവിതമാർഗങ്ങളെ കണ്ടെത്തുന്നതിന് സഹായിക്കുവാനും ചികിത്സാ സഹായങ്ങൾ വേണ്ടവർക്ക് അത് നൽകുവാനും പ്രവൃത്തിക്കുന്ന അമേരിക്കൻ സംഘടനയാണ് ഹോപ് ഫോർ യൂത്ത്.
സമൂഹത്തിൽ നിസ്വാർഥമായും വ്യക്തിപരമായും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമായി എക്കോ നൽകുന്ന അവാർഡാണ് ന്ധഎക്കോ ഹ്യൂമാനിറ്റേറിയൻ അവാർഡ്ന്ധ . 2021ലെ ഈ അവാർഡിന് അർഹനായിരിക്കുന്നത് ന്യൂ ഹൈഡ് പാർക്കിൽ താമസിക്കുന്ന ജോണ് മാത്യുവാണ്. ലോംഗ് ഐലൻഡ് എൻവൈയു ലോംഗ്കോണ് ഹോസ്പിറ്റലിലെ മെഡിക്കൽ ടെക്ക്നോളജിസ്റ്റായ ജോണ് മാത്യു സ്വന്തം വരുമാനത്തിൽ നിന്നും തുക ചെലവഴിച്ചു് ധാരാളം കാരുണ്യ പ്രവർത്തനങ്ങളാണ് വർഷങ്ങളായി കേരളത്തിൽ ചെയ്തു വരുന്നത്.
പത്തനംതിട്ട അയിരൂർ സ്വദേശിയായ ജോണ് മാത്യു ഭവനരഹിതർക്കു വീട് നിർമ്മിക്കുന്നതിനും, നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നതിനും നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങളും വിദ്യാഭ്യാസ സഹായങ്ങളും കൊടുക്കുന്നതിനും സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു ഡസനിലധികം പെണ്കുട്ടികളുടെ വിവാഹം നടത്തുന്നതിനും, ആവശ്യത്തിലിരിക്കുന്ന നിർധനർക്ക് ജീവിദോപാധികൾ നൽകുന്നതിനുമായി ഇതിനോടകം സ്വന്തം വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചു ധാരാളം തുക നൽകിക്കഴിഞ്ഞു. ഭാര്യ ഷീലയോടൊപ്പം ജോണ് രണ്ടു പതിറ്റാണ്ടിലേറെയായി ന്യൂയോർക്കിൽ താമസമാണ്. രണ്ടു ആണ്മക്കൾ വിവാഹിതരാണ്.
ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മെമെന്േറായും ക്യാഷ് അവാർഡുമാണ് എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡിലൂടെ നൽകുന്നത്. എക്കോയിലൂടെ നൽകുന്ന എല്ലാ സംഭവനകൾക്കും 501(ര)(3) പ്രകാരമുള്ള ഇൻകം ടാക്സ് ഇളവ് ലഭ്യമാണ്. എക്കോയുടെ പ്രവർത്തനങ്ങളിൽ പങ്കുചേരണമെന്നും സഹായ ഹസ്തങ്ങൾ നീട്ടണമെന്നും താല്പര്യമുള്ളവർ 516-902-4300 എന്ന നന്പറുമായി ബന്ധപ്പെടുക.
മാത്യുക്കുട്ടി ഈശോ