ഫിലഡൽഫിയ: ഫിലഡൽഫിയ വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണിനോടു ചേർന്ന് സൊളൻസ് ചാരിറ്റി ഓർഗനൈസേഷൻ വേണ്ടി ധനസമാഹരണം ഡിസംബർ നാലിന് വൈകിട്ട് ആറുമുതൽ ആഷി ലാൻഡ്, മസാച്ചുസെറ്റ്സ് ഉള്ള ബിഎഫ്ഡബ്ല്യു ഹാളിൽ വച്ചു നടത്തപ്പെടുന്നു.
ക്യാൻസർ പോലെയുള്ള മാരകമായ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയും തുടർന്നുള്ള പാലിയേറ്റീവ് സേവനവുമാണ് സോളൻസ് ചാരിറ്റി കേരളത്തിൽ നടത്തി വരുന്നത്. 2400 കുട്ടികളുടെ തുടർചികിത്സ ക്രമീകരണവും പുനരധിവാസവും സോളൻസ് ചാരിറ്റി നിർവഹിക്കുന്നു. 2007 ഷീബ അമീറീന്റെ നേതൃത്വത്തിൽ ആരംഭിച്ച ചാരിറ്റി സംഘടന ഇന്ന് ഏതാണ്ട് കേരളത്തിലെ എല്ലാ മുഖ്യ നഗരങ്ങളിലും പ്രവർത്തിക്കുന്നു.
ചാരിറ്റിയുടെ മുഖ്യധനസഹായം ലഭിക്കുന്നത് അമേരിക്ക സോളൻസ് റീജണിൽ നിന്നുമാണ്. നോർത്ത് ഈസ്റ്റ് സോളൻസ്, ഫൊക്കാനായുടേയും കംപാഷൻ ഹാർട്ട് നെറ്റ്വർക്ക് , ചലാമ ഗമില ണാര ംാള തുടങ്ങിയ സംഘടനകളെല്ലാം കൈകോർത്തുകൊണ്ട് ധനശേഖരണം നടത്തുന്നു. ഡിസംബർ നാലിന് നടക്കുന്ന മീറ്റിംലിലേക്ക് ഏവരെയുംസ്വാഗതം ചെയ്യുന്നു.
സന്തോഷ് എബ്രഹാം
വേൾഡ് മലയാളി കൗണ്‍സിൽ സോളൻസ് ചാരിറ്റി ധനശേഖരണം സമാഹരണം ഡിസംബർ നാലിന്
07:09 PM Dec 04, 2021 | Deepika.com