പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ൽ മു​ങ്ങി ബ​ജ​റ്റ് അ​വ​ത​ര​ണം

12:25 AM Mar 23, 2023 | Deepika.com
പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ൽ മു​ങ്ങി ബ​ജ​റ്റ് അ​വ​ത​ര​ണം.​ ബ​ജ​റ്റ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് മു​ൻ​കൂ​റാ​യി ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി പ്ര​തി​പ​ക്ഷം ബ​ഹ​ളം വെ​ച്ച​ത്. തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ബ​ജ​റ്റ് കീ​റി​യെ​റി​ഞ്ഞു.​
വൈ​സ് ചെ​യ​ർ​മാ​ൻ ഇ. ​കൃ​ഷ്ണ​ദാ​സാ​യി​രു​ന്നു ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്. ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​നാ​യി ഉ​പാ​ധ്യ​ക്ഷ​ൻ എ​ഴു​ന്നേ​റ്റ​തും പ്ര​തി​പ​ക്ഷം ബ​ഹ​ളം വെ​യ്ക്കു​ക​യാ​യി​രു​ന്നു.
ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് മു​ൻ​പ് വ​രു​മാ​ന​വും ചെ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ന​ൽ​കാ​റു​ണ്ടെ​ന്നും ഇ​ത് ന​ൽ​കി​യി​ല്ലെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​പ​ക്ഷ ബ​ഹ​ളം.
ആ​ദ്യം ചെ​യ​റി​ന് മു​ൻ​പി​ൽ വ​ട്ടം കൂ​ടി പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ബ​ഹ​ളം തീ​ർ​ക്കു​ക​യാ​യി​ര​ന്നു.
ബ​ജ​റ്റ് അ​വ​ത​ര​ണം ആ​രം​ഭി​ച്ച​ത് മു​ത​ൽ അ​വ​സാ​നം വ​രെ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി പ്ര​തി​ഷേ​ധം തീ​ർ​ത്തു.
ഇ​തി​നി​ട​യി​ൽ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ബ​ജ​റ്റ് കീ​റി​യെ​റി​ഞ്ഞു. ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ൾ ഇ​തി​നെ​തി​രെ പ്ര​തി​രോ​ധം തീ​ർ​ത്ത​തോ​ടെ നേ​താ​ക്ക​ൾ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി.
ആ​വ​ശ്യ​മെ​ങ്കി​ൽ ഒ​രു നാ​ൾ അ​ധി​കം ബ​ജ​റ്റ് ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് നഗ​ര​സ​ഭ അ​ധ്യ​ക്ഷ പ്രി​യ അ​ജ​യ​ൻ പ​റ​ഞ്ഞെ​ങ്കി​ലും പ്ര​തി​പ​ക്ഷം പി​ൻ​വാ​ങ്ങി​യി​ല്ല. അ​തേ​സ​മ​യം ബ​ജ​റ്റ് അ​വ​ത​ര​ണം ക​ഴി​ഞ്ഞ​തോ​ടെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധ ജാ​ഥ സം​ഘ​ടി​പ്പി​ക്കു​ക​യും ബ​ജ​റ്റ് രേ​ഖ ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​ന് മു​ൻ​പി​ൽ ക​ത്തി​ക്കു​ക​യും ചെ​യ്തു.