മീനടം: പഞ്ചായത്തിന് കീഴിലുള്ള ജലനിധി പദ്ധതിയുടെ ഭാഗമായി പ്രിയദർശിനി ശുദ്ധജല വിതരണ കുടിവെള്ള സമിതിയുടെ ഒന്‍പതാമത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.
സമിതി പ്രസിഡന്റ് രാജേഷ് ഏബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെംബർ സിന്ധു വിശ്വൻ, സ്ഥിരംസമിതി അധ്യക്ഷൻ പി.എം. സ്കറിയ, ബി ജി ഫെഡറേഷൻ സെക്രട്ടറി സി. ശങ്കരൻ നായർ, സമിതി സെക്രട്ടറി ജേക്കബ് കെ. ദാനിയേൽ, വൈസ് പ്രസിഡന്റ് രജനി കുര്യൻ, ജോയിന്റ് സെക്രട്ടറി വി.വി. കുര്യൻ എന്നിവർ പ്രസംഗിച്ചു. ജൽജീവൻ മിഷൻ കോഓർഡിനേറ്റർ ജയിംസ് ഫിലിപ്പ് പദ്ധതി വിശദീകരണം നടത്തി.
വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍
കോട്ടയം: സ്വകാര്യആശുപത്രിയിലെ നഴ്സിംഗ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം മാങ്ങാനംതടത്തില് ജോസഫ് കോര (61) യെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ അബോധാവസ്ഥയില്‍ ചികിത്സയിലിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരന് ആയിരുന്നു. റൂമില്‍ രോഗിയെ പരിചരിക്കാനെത്തിയ നഴ്സിംഗ് വിദ്യാര്‍ഥിനിയോടാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. പരാതിയെത്തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പൊതുയോഗം സംഘടിപ്പിച്ചു
11:59 PM Mar 22, 2023 | Deepika.com