ചിങ്ങവനം: അക്ഷരമുറ്റം അവാര്‍ഡുകള്‍ വിതരണം ചെയ്തു. സാംസ്കാരിക വേദി അവാര്‍ഡ് സമര്‍പ്പണ സമ്മേളനം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കലാ സാഹിത്യ സാംസ്കാരിക അവാര്‍ഡുകള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും ചലച്ചിത്ര അവാര്‍ഡുകള്‍ ജോസ് പനച്ചിപ്പുറവും വിതരണം ചെയ്തു. അക്ഷരമുറ്റം ചെയര്മാന് ബാബു കുഴിമറ്റം അധ്യക്ഷത വഹിച്ചു. ഏറ്റവും മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട നൊമ്പരക്കൂട് സിനിമയ്ക്കുള്ള അവാര്‍ഡ് സംവിധായകന് ജോഷി മാത്യു ഏറ്റുവാങ്ങി. കലാരത്ന പുരസ്കാരം ആര്‍ട്ടിസ്റ്റ് സുജാതനും മികച്ച നടീനടന്മാര്ക്കുള്ള പുരസ്കാരം സോമു മാത്യുവും ഹര്‍ഷിത പിഷാരടിയും സ്വീകരിച്ചു. മികച്ച സഹനടനുള്ള പുരസ്കാരം ഹരിലാലും സഹനടിക്കുള്ളത് അനീഷയും ഏറ്റുവാങ്ങി.
വിദ്യാഭ്യാസ അവാര്‍ഡ് സ്നേഹ ആന്‍ ബോബനും പ്രവാസി മലയാളികള്‍ക്കുള്ള സാംസ്കാരിക അവാര്‍ഡ് എഴുത്തുകാരി ഗ്രീഷ്മ മോഹനും സ്വീകരിച്ചു.
സാംസ്കാരിക വേദി പ്രസിഡന്റ് വി.ജെ. ലാലി പ്രശസ്തിപത്രം സമര്‍പ്പിച്ചു. കാവ്യസദസ് കുറിച്ചി സദന് ഉദ്ഘാടനം ചെയ്തു. കോട്ടയം മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.
അവാര്‍ഡുകള്‍ വിതരണം ചെയ്ത ു
11:59 PM Mar 22, 2023 | Deepika.com