കൂരോപ്പട: മരം വെട്ടുന്നതിനിടയില്‍ മരത്തില്‍നിന്നു വീണ് തൊഴിലാളി മരിച്ചു. എരുത്തുപുഴ അഴകന്തകിടിയില് ബേബി (61)യാണ് ഇന്നലെ രാവിലെ 11.30ന് മരത്തില്‍നിന്നു വീണത്.
തടി ഇടമുറിക്കുന്നതിനിടെ മരത്തിനു പൊട്ടല്‍ ഉണ്ടാകുന്നതു കണ്ട് ബേബി പെട്ടെന്നു മരത്തില്‍നിന്ന് ഇറങ്ങുകയായിരുന്നു. ഇറങ്ങുന്നതിനിടെ പിടിവിട്ട് താഴെ വീണ ബേബിയെ കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം രാത്രിയോടെ വീട്ടിലെത്തിച്ചു. സംസ്കാരം ഇന്നു രാവിലെ 11.30ന് അരുവിക്കുഴി ലൂര്‍ദ് മാതാ പള്ളിയില്‍. മേരിയാണ് ഭാര്യ. മക്കള്‍: ആശ,നിഷ. മരുമക്കള്‍: വിനോദ്, പരേതനായ സിജോ.
മരത്തില്‍നിന്നു വീണ് തൊഴിലാളി മരിച്ചു
11:59 PM Mar 22, 2023 | Deepika.com