കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ ഈ അധ്യയന വര്‍ഷത്തെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു സമാപനമായി. സ്കൂളിന്റെ ഈ അധ്യയന വര്‍ഷത്തെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാരിന്റെ ആന്റിനര്‍കോട്ടിക് സെല്ലുമായി ഏകോപിപ്പിച്ചാണ് നടപ്പാക്കിയത്.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സമാപന സമ്മേളനം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സ്പെഷല്‍ അസംബ്ലിയോടെ നടത്തി. മാനേജ്മെന്റ് പ്രതിനിധികള്‍, അധ്യാപകര്‍, അനധ്യാപകര്‍, മാതാപിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ലഹരിക്കെതിരേയുള്ള പ്രതിജ്ഞ പുതുക്കി. കാമ്പസ് സമ്പൂര്‍ണ ലഹരി വിമുക്തമാണെന്ന് സ്കൂള്‍ മാനേജര്‍ റവ. ഡോ. ബിനോ ചേരിയില്‍, അസിസ്റ്റന്റ് മാനേജര്‍ ഫാ. ജിന്‍സ് അലക്സാണ്ടര്‍, പ്രിന്‍സിപ്പൽ ഫാ. ജോബി പന്നൂറയില്‍ എന്നിവര്‍ അറിയിച്ചു.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു സമാപനം
11:40 PM Mar 22, 2023 | Deepika.com