വൈക്കം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഉടൻ തുറക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (എഐടിയുസി) ആഭിമുഖ്യത്തിൽ തണ്ണീർമുക്കം പ്രോജക്ട് ഓഫീസിനു മുന്നിൽ 27 മുതൽ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തും.
സത്യഗ്രഹ സമരം ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. ഡിസംബർ 15ന് ബണ്ട് അടച്ച് മാർച്ച് 15ന് ബണ്ട് തുറക്കുകയെന്ന അധികൃതരുടെ തീരുമാനം അടിയന്തരമായി നടപ്പാക്കുക, ബണ്ട് ഒരു വർഷക്കാലം പൂർണമായി തുറന്നിട്ട് കായലിലെ ആ വാസവ്യവസ്ഥയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് നേതാക്കൾ പറഞ്ഞു.
സമര പരിപാടിയുമായി ബന്ധപ്പെട്ടു ചേർന്ന ആലോചനയോഗത്തിൽ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എം.കെ. ഉത്തമൻ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഡി. ബാബു, ടി.സി. പുഷ്പരാജൻ, ടി.വി. സജീവൻ, പി.എം. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. സമരസമിതി ചെയർമാനായി അഡ്വ.എം.കെ. ഉത്തമനെയും കൺവീനറായി ഡി. ബാബുവിനെയും തെരഞ്ഞെടുത്തു.
അനിശ്ചിതകാല സമരം നടത്തും
11:40 PM Mar 22, 2023 | Deepika.com