വൈക്കം: നിയന്ത്രണംവിട്ട കാര്‍ മരത്തില്‍ ഇടിച്ച് ഒരാള്‍ക്കു പരുക്കേറ്റു. ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരി ഗീതാലയത്തില്‍ നൈല ഫസലി (21)നാണ് പരുക്കേറ്റത്. നൈലയെ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.30ന് മറവന്തുരുത്ത് പഞ്ചായത്ത് ജംഗ്ഷനു സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
ലോക ജലദിനം
ആചരിച്ചു
വെച്ചൂര്‍: പഞ്ചായത്തില്‍ ലോക ജലദിനം ആചരിച്ചു. എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് കുട്ടനാട്, ഹരിത കേരളം മിഷന്, മാന്നാനം കെഇ കോളജ് കെമിസ്ട്രി വിഭാഗം എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ഷൈലകുമാര്‍ അധ്യക്ഷത വഹിച്ചു.
എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് പ്രതിനിധി ജിബിന്‍ തോമസ്, ഹരിത കേരളം മിഷന് സീനിയര്‍ റിസോഴ്സ്പേഴ്സണ്‍ അജിത് കുമാര്‍, മാന്നാനം കോളജ് അസിസ്റ്റന്റ് പ്രഫസർമാരായ ഡോ. ലിറ്റി ജോസഫ്, ഡോ. ജെസ്റ്റി തോമസ്, ബിന്‍സി ജോസഫ്, നാസിയ നസീര്‍ എന്നിവര്‍ പ്രസംഗിച്ചു.
കാർ മരത്തിൽ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു
11:40 PM Mar 22, 2023 | Deepika.com