അടൂർ: സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്നു പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ സർക്കാർ ജീവനക്കാരടക്കമുള്ളവർക്കെതിരേ പോലീസ് കേസ്. ഏഴാംമൈൽ പോരുവഴി സ്വദേശിയായ യുവതിയുടെ പരാതിയിൽ ഭർത്താവ് പന്തളം വില്ലേജ് ഓഫീസ് ജീവനക്കാരൻ കടന്പനാട് തെക്ക് ഏഴാംമൈൽ ഗൗരീശ്വരം മനു മുരളി, സഹോദരൻ പത്തനംതിട്ട കൺട്രോൾ റൂം സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് മുരളി ഇവരുടെ മാതാവ് രാദേവി എന്നിവർക്കെതിരേയാണ് കേസ് എടുത്തത്.
ശുദ്ധജല വിതരണം നടത്തി
എടത്വ: ലോക ജലദിനത്തില്‍ എടത്വ ജെസിഐയുടെ നേതൃത്വത്തില്‍ ശുദ്ധജല വിതരണം നടത്തി. എടത്വ പഞ്ചായത്തിത്ത് 11, 12, 13 വാര്‍ഡുകളിലാണ് ശുദ്ധജല വിതരണം നടത്തിയത്. ജെസിഐ പ്രസിഡന്റ് ജിനു വര്‍ഗീസ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി സുജിത്ത് എസ്. നായര്‍, മുന്‍ പ്രസിഡന്റുമാരായ ജയിന് തോമസ്, സോജി പാക്കള്ളില്‍, ജോര്‍ജുകുട്ടി പിടികപ്പറമ്പില്‍, ചാക്കോച്ചന് ചിറയില്‍ എന്നിവര്‍ നേതൃത്വം നല്കി. മൂന്ന് വാര്‍ഡുകളിലായി 50 ഓളം വീടുകളില്‍ കുടിവെള്ളം എത്തിച്ചു.
സ്ത്രീധന പീഡനക്കേസിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരേ കേസ്
10:55 PM Mar 22, 2023 | Deepika.com