പെരുവന്താനം: സെന്റ് ആന്റണീസ് കോളജിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെയും കേരള ചലച്ചിത്ര അക്കാഡമിയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്നും നാളെയും നടക്കും.
ഇന്നു രാവിലെ 10ന് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ മ്യൂസിക് ഡയറക്ടർ സുമേഷ് കൂട്ടിക്കൽ ഉദ്ഘാടനം ചെയ്യും. മുണ്ടക്കയം ഫിലിം ക്ലബ് സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ, കേരള ചലച്ചിത്ര അക്കാഡമി റീജിണൽ കോ-ഓർഡിനേറ്റർ ഷാജി അമ്പാട്ട്, ടിജോമോൻ ജേക്കബ്, അഞ്ജലി ആർ. നായർ, ബോബി കെ. മാത്യു, സുപർണ രാജു, പി.ആർ. രതീഷ്, ഇ.എ. റെസ്നിമോൾ, പി.എൻ. ബേസിൽ, തോമസ് അലക്സ്, അൽത്താഫ് മുഹമ്മദ്, ജിസ് എ. തോമസ്, എ.എസ്. വിഷ്ണു എന്നിവർ പ്രസംഗിക്കും.
പൊതുജനങ്ങൾക്കും മറ്റു കോളജ് വിദ്യാർഥികൾക്കും പ്രവേശനം സൗജന്യമായിരിക്കും.
സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്
കാഞ്ഞിരപ്പള്ളി: ലോക ഒപ്റ്റോമെട്രി ദിനത്തിനോടനുബന്ധിച്ച് മുണ്ടക്കയം ന്യൂവിഷൻ കണ്ണാശുപത്രിയുടെയും കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷൻന്റെയും ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷൻ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഇന്നു നടക്കും.
രാവിലെ ഒന്പതു മുതൽ കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പിന് ന്യൂവിഷൻ കണ്ണാശുപത്രി സീനിയർ ഒപ്റ്റോമെട്രിസ്റ്റ് നീതു അർജുൻ നേതൃത്വം നൽകും. ഫോൺ: 9495844545.
അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്നും നാളെയും
10:31 PM Mar 22, 2023 | Deepika.com