കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഏഴ് പഞ്ചായത്തുകളിലായി പൊതുകുളങ്ങളുടെയും കാര്‍ഷിക കുളങ്ങളുടെയും നിര്‍മാണം വ്യാപകമാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ലോകജലദിനത്തില്‍ മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്തുടനീളം നിര്‍മിച്ച 1000 കുളങ്ങള്‍ നാടിനായി സമര്‍പ്പിക്കുന്ന പരിപാടിയുടെ കാഞ്ഞിരപ്പളളി ബ്ലോക്കുതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അവർ.
കാഞ്ഞിരപ്പളളി പഞ്ചായത്ത് 17-ാം വാര്‍ഡിലാണ് കാര്‍ഷിക കുളം നിര്‍മിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിമല ജോസഫ്, ജോളി മടുക്കക്കുഴി, ഷക്കീലാ നസീര്‍, പഞ്ചായത്തംഗങ്ങളായ സിന്ധു സോമന്, നിസ സലീം, ബിഡിഒ എസ്. ഫൈസല്‍, ജോയിന്റ് ബിഡിഒ ടി.ഇ. സിയാദ്, എംജിഎന്‍ആര്‍ജിഎസ് ഉദ്യോഗസ്ഥാരായ രഹന രമേഷ്, അശ്വതി വിശ്വന്, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാര്‍ഷിക കുളങ്ങള്‍ വ്യാപകമാക്കാൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
10:31 PM Mar 22, 2023 | Deepika.com