കാഞ്ഞിരപ്പള്ളി: പൊന്‍കുന്നം-കപ്പാട്-തമ്പലക്കാട്-മാന്തറ റോഡിന് 1.70 കോടി രൂപ കൂടി അനുവദിച്ചതായി ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. എംഎല്‍എ ഫണ്ടില്‍നിന്ന് ഒരു കോടി അനുവദിച്ചതിന് പുറമേയാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പ് ഉത്തരവായിരിക്കുന്നത്. സാങ്കേതികാനുമതി നല്കി ഉടന്‍ തന്നെ നിര്‍മാണം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.
സ്മൃതിവാരാചരണം
പൊൻകുന്നം: ജനകീയ വായനശാലയിൽ ഇഎംഎസ്, എകെജി സ്മൃതിവാരാചരണം തുടങ്ങി. സംസ്ഥാന ലൈബ്രറി കൗൺസിലംഗം പൊൻകുന്നം സെയ്ത് ഇഎംഎസ് സ്മൃതിയും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.എൻ. സോജൻ എകെജി സ്മൃതിയും ഉദ്ഘാടനം ചെയ്തു. 25ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സെമിനാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രഫ. എം.ജി. ബാബുജി പ്രബന്ധം അവതരിപ്പിക്കും.
പങ്കെടുപ്പിക്കും
മുണ്ടക്കയം: കെപിസിസിയുടെ ആഭിമുഖ്യത്തിൽ 30നു നടത്തുന്ന വൈക്കം സത്യഗ്രഹ സമര ശതാബ്ദി ആഘോഷം വിജയിപ്പിക്കുവാനും 101 പ്രവർത്തകരെ പങ്കെടുപ്പിക്കുവാനും ഐഎൻടിയുസി മുണ്ടക്കയം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി ഓലിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പൂഞ്ഞാർ റീജണൽ പ്രസിഡന്റ് നാസർ പനച്ചി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അബു ഉബൈദത്ത്, ബ്ലോക്ക് ജനറൽ സെക്രട്ടറി ജോമോൻ നീർവേലി, കോൺഗ്രസ് നേതാക്കളായ വിപിൻ അറക്കൽ, സാബു മടിക്കാങ്കൽ, എൻ. ബാലൻ, ബാബു നെല്ലിക്കുന്നേരത്ത്, രാജൻ കുട്ടി, ഷാജി കരിന്തകര, കുഞ്ഞായി ചെമ്മരപ്പള്ളി എന്നിവർ പ്രസംഗിച്ചു.
കപ്പാട്-മാന്തറ റോഡിന് 1.70 കോടി രൂപ കൂടി അനുവദിച്ചു
10:30 PM Mar 22, 2023 | Deepika.com