പാലാ: ലോക ജലദിനാചരണത്തിന്റെ ഭാഗമായി ജല്‍ ജീവന് മിഷന് നിര്‍വഹണ സഹായ ഏജന്‍സികളുടെ കൂട്ടായ്മയായ ഐഎസ്എ പ്ലാറ്റ്ഫോം പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ പാലായില്‍ ജില്ലാതല ജലദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും.
ഇന്നു രാവിലെ പത്തിന് കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തിൽ ജില്ലാ ജല ശുചിത്വ മിഷന് മെംബര്‍ സെക്രട്ടറി ഡി. ബിജീഷ് ഉദ്ഘാടനം നിർവഹിക്കും. പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ അധ്യക്ഷത വഹിക്കും.
ജലനിധി ഡയറക്ടര്‍ (ടെക്നിക്കല്‍ ) എം.ടി. മണി, വാട്ടര്‍ അഥോറിറ്റി അസി.എക്സിക്യൂട്ടീവ് എൻജിനിയര്‍മാരായ സുരേഷ് കുട്ടപ്പന്, എം. ലൂക്കോസ്, ഐഎസ്എ പ്ലാറ്റ്ഫോം ജില്ലാ ചെയര്മാന് ഡാന്റീസ് കൂനാനിക്കല്‍, സെക്രട്ടറി പി.കെ. കുമാരന്, ജയ്സണ്‍ ആലപ്പാട്ട് എന്നിവര്‍ പ്രസംഗിക്കും. പദ്ധതികളുടെ തുടര്‍ നടത്തിപ്പും പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമായ നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരിചയപ്പെടുത്തുന്ന സെമിനാറിൽ മലപ്പുറം കാക്കഞ്ചേരിയിലുള്ള വര്‍ക്ക് മേറ്റ് എസ്ഡിഎസ്എസ് മാനേജര്‍ ജാന്‍സി ആന്റോ, സിഇഒ മുഹമ്മദ് ഹവാസ് എന്നിവര്‍ ക്ലാസ് നയിക്കും.
കോംപൗണ്ടിംഗ് പദ്ധതി ആനുകൂല്യം 31 വരെ
ഈരാറ്റുപേട്ട: 1986 ജനുവരി ഒന്നു മുതൽ 2017 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ അണ്ടർ വാല്യുവേഷൻ നടപടികൾ നേരിടുന്നവയ്ക്ക് മുദ്രവിലയുടെ 30 ശതമാനം മാത്രം ഒടുക്കി തീർപ്പാക്കാനുള്ള കോംപൗണ്ടിംഗ് പദ്ധതിയുടെ പ്രയോജനം മാർച്ച് 31 വരെ ലഭിക്കും. കുറവ് ഫീസ് പൂർണമായും ഒഴിവാക്കും. ഈ അവസരം പ്രയോജനപ്പെടുത്തി റവന്യു റിക്കവറി നടപടികളിൽനിന്ന് ഒഴിവാകണമെന്ന് ഈരാറ്റുപേട്ട സബ് രജിസ്ട്രാർ അറിയിച്ചു.
ജലദിനം: ജില്ലാതല പരിപാടി ഇന്ന്
10:30 PM Mar 22, 2023 | Deepika.com