പാലാ: ഗൃഹനാഥനെ ഓട്ടോയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഇടപ്പാടി പൊട്ടനാനിക്കല്‍ പ്രശാന്തി (36)നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ചൊവാഴ്ച വൈകുന്നേരം ഗൃഹനാഥനെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പാലാ സ്വദേശിനിയായ വീട്ടമ്മയെ നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്തതിനെത്തുടര്‍ന്ന് വീട്ടമ്മയുടെ ഭര്‍ത്താവ് പ്രശാന്തിനെ ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമാണ് വീട്ടമ്മയുടെ ഭര്‍ത്താവായ ഗൃഹനാഥനെ ഓട്ടോ ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരാതിയെത്തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
.
നേത്ര പരിശോധനാ ക്യാമ്പ്
കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം എകെസിസി, എസ്എംവൈഎം എന്നിവയുടെ ആഭിമുഖ്യത്തിൽ മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രം, കോട്ടയം ജില്ലാ അന്ധത നിവാരണ സമിതി, അകലക്കുന്നം പഞ്ചായത്ത് കാഞ്ഞിരമറ്റം വാർഡ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ നേത്ര പരിശോധനാ ക്യാമ്പിൽ കോട്ടയം ജില്ലാ മൊബൈൽ നേത്ര യൂണിറ്റിന്റെ നേതൃത്വത്തിൽ തിമിര നിർണയവും കണ്ണിന്റെ പ്രമേഹ രോഗബാധ നിർണയവും നടത്തി.
ക്യാമ്പിന്റെ ഉദ്ഘാടനം കാഞ്ഞിരമറ്റം മാർ സ്ലീവ പള്ളി വികാരി ഫാ. ജോസഫ് മണ്ണനാൽ നിർവഹിച്ചു. എസ്എംവൈഎം ഡയറക്ടർ ഫാ. ജീമോൻ പനച്ചിക്കൽകരോട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം മാത്തുക്കുട്ടി ഞായറുകുളം, മുണ്ടൻകുന്ന് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എസ്.വൈ. പ്രീത, ജില്ലാ ആശുപത്രി നേത്രവിഭാഗത്തിലെ ഡോ. ഷിമി മുകുന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഓട്ടോ ഇടിപ്പിച്ച് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍
10:30 PM Mar 22, 2023 | Deepika.com