കാഞ്ഞങ്ങാട്: നഗരസഭയെ തരിശുരഹിതമാക്കാനും കാഞ്ഞങ്ങാട് നഗരവികസനത്തിനും പ്രാധാന്യം നല്കി കാഞ്ഞങ്ങാട് നഗരസഭ ബജറ്റ് അവതരിപ്പിച്ചു.
94,98,75,120 രൂപ വരവും 76,33,98,100 രൂപ ചെലവും 18,65,37,020 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള അവതരിപ്പിച്ചത്.
പ്രധാന നിര്‍ദേശങ്ങള്‍
* കാഞ്ഞങ്ങാടിനെ സമ്പൂര്‍ണ തരിശുരഹിത നഗരമാക്കാന്‍ കര്‍മപദ്ധതി. എല്ലാ വാര്‍ഡിലും താല്പര്യമുള്ള യുവതി യുവാക്കളെ കണ്ടെത്തി കാര്‍ഷിക കര്‍മസേന വിപുലീകരിക്കും.
* കൈറ്റ്ബീച്ച്, നിത്യാനന്ദാശ്രമം, താമരക്കുളം, ഹൊസ്ദുര്ഗ്കോട്ട, ആനന്ദാശ്രമം, മഞ്ഞംപൊതിക്കുന്ന്, ഗുരുവനം എന്നിവ ഉള്‍പ്പെടുന്ന ടൂറിസം സര്‍ക്കിളിന് പദ്ധതി തയാറാക്കും.
* മോനാച്ചയില്‍ കയാക്കിംഗ് പാര്‍ക്ക്
* വനിതകള്‍ക്ക് ഇലക്ട്രിക്ക് ഓട്ടോറിക്ഷ, സ്വയംതൊഴില്‍ പരിശീലനം
* 60 വയസിന് മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍, ചലനപരിമിതി അനുഭവിക്കുന്നവ ര്‍ എന്നിവര്‍ക്ക് വാതില്‍പ്പടി സേവനം.
* അത്തിക്കോത്ത് കല്യാണ്‍ റോഡ് പട്ടികജാതി കോളനിയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍
* പ്രാദേശിക പരമ്പരാഗത ഭക്ഷണം കലകള്‍, ഗോത്രകലകള്‍ എന്നിവയുടെ സംരക്ഷണം ലക്ഷ്യമിട്ട് സാംസ്കാരികോത്സവം, കാഞ്ഞങ്ങാടിന്റെ കലാ-സാംസ്ക്കാരിക പശ്ചാത്തലങ്ങളെ പരിപോഷിപ്പിക്കുന്നതിന് കാഞ്ഞങ്ങാട് മഹോത്സവം എന്നിവ സംഘടിപ്പിക്കും
* പുതുക്കൈ ചേടി റോഡില്‍ ടര്‍ഫ് കോര്‍ട്ട്
* മാന്തോപ്പ് മൈതാനം ചരിത്രനഗരിയാക്കി മാറ്റും
* വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ ഏകികൃത തെരുവും കച്ചവട സംവിധാനവും ഒരുക്കി കൊടുക്കും
* പുതുക്കൈ, ബല്ല, കാഞ്ഞങ്ങാട് വില്ലേജുകളിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാനായി അമൃത് 2.0 പദ്ധതിയില്‍ വിശദമായ പദ്ധതി രൂപരേഖ തയാറാക്കും.
* നഗരത്തില്‍ പേ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും.
* കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം, പുതിയ ബസ്റ്റാന്‍ഡ് എന്നിവയെ ബന്ധിപ്പിച്ച് നിലവിലുള്ള ഗതാഗത നിയമങ്ങള്‍ പരിഷ്കരിക്കും
* ഓട്ടോറിക്ഷകള്‍ക്ക് നഗരസഭാതല രജിസ്ട്രേഷന് ഏര്‍പ്പെടുത്തും. രജിസ്ട്രേഷന് ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരെ നിയമനടപടി.
* നഗരസഭയുടെ കീഴിലുള്ള എല്ലാ റോഡ് ആസ്തികളുടെയും ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായി റോഡ് കണക്ടിവിറ്റി മാപ്പിംഗ് നടത്തും.
കാഞ്ഞങ്ങാട് നഗരസഭ ബജറ്റ്: ലക്ഷ്യം തരിശുരഹിത നഗരസഭ
01:18 AM Mar 22, 2023 | Deepika.com