ചുള്ളിക്കര: ബ്ലോക്ക് പഞ്ചായത്തിന്റെയും പൂടംകല്ല് താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തില്‍ തൂങ്ങല്‍ കോളനിയില്‍ സംഘടിപ്പിച്ച ട്രൈബല്‍ ആരോഗ്യ മേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം. പത്മകുമാരി അധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണന്, കോടോം-ബേളൂര്‍ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എന്‍.എസ്. ജയശ്രീ, പഞ്ചായത്ത് അംഗങ്ങളായ ആന്‍സി ജോസഫ്, സി. ഗോപാലന്, താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. സുകു, എണ്ണപ്പാറ എഫ്എച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. ഫാത്തിമ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി.സി. നിഷോകുമാര്‍, വിനോദ് ജോസഫ്, മീനാക്ഷി, കുഞ്ഞിക്കണ്ണന്, പരപ്പ ബ്ലോക്ക് ജിഇഒ ബിജു, ഊരുമൂപ്പന് സി.പി. ഗോപാലന്, സേതു എന്നിവര്‍ സംബന്ധിച്ചു.
ട്രൈബല്‍ ആരോഗ്യമേള സംഘടിപ്പിച്ചു
01:18 AM Mar 22, 2023 | Deepika.com